പിണറായി കിഴക്കുംഭാഗം തയ്യില്‍ ശ്രീമുത്തപ്പന്‍ മടപ്പുരയില്‍ നീണ്ട 57 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഭക്തജനങ്ങളുടെ നിസ്സീമ മായ സഹകരണത്തോടു കൂടി ഉത്സവം പുനരാരംഭിക്കാന്‍ സാധിച്ചു. 2008 തുടക്കത്തില്‍ മുത്തപ്പന്, തിരുവപ്പന,ഭഗവതി, ഗുളികന്, കുട്ടി ച്ചാത്തന് എന്നീ തെയ്യ കോലങ്ങളും, 2009 ല്‍ വിഷ്ണു മൂര്‍ത്തി, കാ രണവര്‍ തുടര്‍ന്ന് കണ്ഠകര്‍ണ്ണന്‍, വസൂരിമാല, ശൂലന്‍, പോതി എ ന്നീ തെയ്യ കോലങ്ങളും കെട്ടിയാടാന്‍ സാധിച്ചു. 2011 ജനുവരി 21, 22 തീയ്യതികളില്‍ ചരിത്ര മുഹൂര്‍ത്തമായ മടപ്പുരയുടെ പുനപ്രതിഷ്ഠാ കര്‍മ്മവും, നാഗപ്രതിഷ്ഠയും നടത്താന്‍ സാധിച്ചു. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ദീപം തെളിയിക്കുകയും എല്ലാ മാസ വും സംക്രമ ദിവസം നടതുറന്ന് പയങ്കുറ്റി വെക്കുന്ന സമ്പ്രദായവും ഇവിടെ നടന്ന് പോകുന്നു. അതുപോലെ വിഷുക്കണിയും, ഗുളിക നും കുട്ടിച്ചാത്തനും പൂയ്യയും, എല്ലാ കര്‍ക്കടകമാസത്തിലും മഹാഗ ണപതി ഹോമവും, തുലാം മാസം പുത്തരി വെള്ളാട്ടവും ഉത്സവ ത്തോടനുബന്ധിച്ച് ഗണപതിഹോമവും ശാക്തേയപൂജയും, നാഗത്തിന്ന് കൊടുക്കല്‍ ചടങ്ങും നടത്തിവരുന്നു.